മഞ്ഞുമലകൾ കാണാൻ എത്ര ഭംഗിയാണ്.പൂർണമായും വെള്ള നിറത്തിൽ കടലിൽ നിലയുറപ്പിച്ച മഞ്ഞുമകളാണേൽ ഭംഗി കൂടും. മഞ്ഞുമലകൾ അപകടകാരികളുമാണെന്ന് നമുക്കറിയാം. ടൈറ്റാനിക്കിനെ തകർത്ത മഞ്ഞുമലയുടെ കാര്യമാണ് പറഞ്ഞത്. ഇപ്പോൾ വലിയ മഞ്ഞുമലകളിൽ നിന്ന് അടർന്നുവീഴുന്ന മറ്റോരു മഞ്ഞുമലയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആദ്യം ആകാശത്തേക്ക് ഉയർന്നുപോങ്ങിയശേഷമാണ് മഞ്ഞുമലയുടെ കഷ്ണം താഴേക്ക് വീഴുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ദ നന്ദയാണ് വൈറൽ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാന മഞ്ഞുമലയിൽ നിന്ന് അടർന്നുമാറിയ മഞ്ഞുപാളി ഉയർന്ന ശേഷമാണ് താഴേക്ക് പതിക്കുന്നത്. മഞ്ഞുപാളി മുകളിലേക്ക് ഉയന്നതിന് കാരണം എല്ലാവരും ചിന്തിക്കും.സുശാന്ത നന്ദ അതിനു ഉത്തരവും കുറിച്ചു. മഞ്ഞ് മലയിൽ നിന്നും ഒരു മഞ്ഞ് കഷ്ണം അടർന്നു മാറി മുകളിലേക്ക് ഉയർന്നു പൊങ്ങുന്ന കാണാം. അത്ഭുതം തന്നെ. പെട്ടെന്ന് അടർന്നു വീഴുന്ന മഞ്ഞ് കഷ്ണം വളരെ വേഗം ഭാരം കുറഞ്ഞ അവസ്ഥയിൽ ആകും. അങ്ങനെയാണ് മുകളിലേക്ക് ഉയർന്നു പോകുന്നത്.സമുദ്ര ജലം കട്ടിയുള്ളതുമാണ്. അതുകൊണ്ട് ആദ്യത്തെ മഞ്ഞുമാല കടൽ ഉപരിതലത്തിൽ കിടക്കുന്നു. രണ്ടാമത്തേത് സ്തൂപം പോലെ മുകളിൽ പോകുന്നു. സുശാന്ത് നന്ദ കുറിച്ചു.
When the iceberg falls off the ground and sinks it rises instead of going down. Spectacular....
— Susanta Nanda (@susantananda3) June 17, 2020
Because the iceberg is lighter in weight and the seawater is heavier, the iceberg instantly floats to the surface and continues to rise upward, forming a pillar in the sky. pic.twitter.com/YdCdwAQmdT