paravur-sajeeb
ഓട്ടോ ഡ്രൈവേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) പരവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പരവൂർ പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കോൺഗ്രസ് പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപള്ളി ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: പെട്രോൾ-ഡീസൽ വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) പരവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പരവൂർ പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. കോൺഗ്രസ് പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് തെക്കുംഭാഗം ഹാഷിം അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ്, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ്, സുരേഷ് ഉണ്ണിത്താൻ, എൻ. രഘു, അജിത്ത്, ദീപക്, രാജു, സനു എന്നിവർ സംസാരിച്ചു. യൂണിറ്റ് കൺവീനർമാരായ ദേവരാജൻ, ആരിഫ്, ഫിറോസ് എന്നിവർ നേതൃത്വം നൽകി.