akstu
മാലയിൽ എെ.എച്ച്.ഡി.പി കോളനിയിൽ എ.കെ.എസ്.ടി.യു സജ്ജീകരിച്ച ഓൺലൈൻ പഠന മുറിയുടെ ഉദ്ഘാടനം മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിക്കുന്നു

ഓയൂർ: വെളിയം മാലയിൽ എെ.എച്ച്.ഡി.പി കോളനിയിൽ ഓൺലൈൻ പഠനത്തിന് സാഹചര്യമില്ലാത്ത 15 കുട്ടികൾക്കായി ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ അഭിമുഖ്യത്തിൽ പഠനമുറിയൊരുക്കി നല്കി. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. ജഗദമ്മ അദ്ധ്യക്ഷത വഹിച്ചു. മാലയിൽ മിച്ചഭൂമി അങ്കണവാടിയിൽ ഒരുക്കിയിരിക്കുന്ന പഠനമുറിയിൽ കുട്ടികളെ സഹായിക്കാൻ അദ്ധ്യാപകരുടെ സേവനവും ഉറപ്പാക്കും.

വാർഡ് മെമ്പർ ലതാ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. മധു, എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എസ്. ഹാരീസ്, ജില്ലാ സെക്രട്ടറി കെ.എസ്. ഷിജുകുമാർ, പ്രിൻസ് കായില, ജയൻ പെരുങ്കുളം, അനൂപ്, അജയ് കൃഷ്ണൻ, നന്ദുരാജ്, വിശാഖ് തുടങ്ങിയവർ സംസാരിച്ചു.