ഓച്ചിറ: തുടർച്ചയായി പെട്രോൾ - ഡീസൽ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളവണ്ടി ഉരുട്ടി സമരം സംഘടിപ്പിച്ചു. ഓച്ചിറ പെട്രോൾ പമ്പിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ ജാഥ വലിയകുളങ്ങര പള്ളിമുക്കിൽ സമാപിച്ചു. പ്രതിഷേധം ഡി.സി.സി ജന. സെക്രട്ടറി കെ.കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ, അയ്യാണിക്കൽ മജീദ്, ബി. സെവന്തി കുമാരി, അമ്പാട്ട് അശോകൻ, കെ. ശോഭകുമാർ, സത്താർ ആശാന്റയ്യത്ത്, ജയ് ഹരി കയ്യാലത്തറ, കെ.വി. വിഷ്ണുദേവ്, കെ. ഷാജഹാൻ എന്നിവർ സംസാരിച്ചു. സിദ്ധിഖ്, സതീഷ് പള്ളേമ്പിൽ, കളരിക്കൽ സലിം കുമാർ, പി.ഡി. ശിവശങ്കരപിള്ള, ദിലീപ് ശങ്കർ, വിഷ്ണു കല്ലൂർ എന്നിവർ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നൽകി.