aiyf
ഇ​ന്ധ​ന വി​ല​ വർ​ദ്ധ​ന​വിൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ല്ലം ഹെ​ഡ് പോ​സ്റ്റാ​ഫീ​സി​നു മു​ന്നിൽ എ.ഐ.വൈ.എ​ഫ് ന​ട​ത്തി​യ ധർ​ണ സം​സ്ഥാ​ന പ്ര​സി​ഡന്റ് ആർ. സ​ജി​ലാൽ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു

കൊല്ലം: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ ഉദ്ഘാടനം ചെയ്തു. പെട്രോൾ, ഡീസൽ വില അടിക്കടി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി ജനങ്ങൾക്കു മേലുള്ള പകൽക്കൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു.

എ.ഐ.വൈ.എഫ് സിറ്റി കമ്മിറ്റി പ്രസിഡന്റ് എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വിനീതാ വിൻസന്റ്, സിറ്റി സെക്രട്ടറി വി. വിനേഷ്, എസ്. കണ്ണൻ, ആർ. വിപിൻദാസ് എന്നിവർ സംസാരിച്ചു. കൊട്ടാരക്കര പോസ്റ്റേഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാറും ചവറ ശങ്കരമംഗലം പോസ്റ്റാഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലിയും ഉദ്ഘാടനം ചെയ്‌തു.