കരുനാഗപ്പള്ളി: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും കൊവിഡിന്റെ മറവിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിലും പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ വൈദ്യുതി ഓഫീസുകൾക്കും വില്ലേജ് ഓഫീസുകൾക്കും മുന്നിൽ ധർണ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ജി. രവി ഉദ്ഘാടനം ചെയ്തു. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ. രാജശേഖരൻ, എം. അൻസാർ, ആർ. ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസിന് മുന്നിലെ ധർണ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൽ.കെ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. മുനമ്പത്ത് ഗാഫൂർ അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ രാമചന്ദ്രൻ, ബിന്ദുജയൻ, ബി. മോൻദാസ്, ബാബു അമ്മവീട്, പി. രമേശ് ബാബു, തയ്യിൽ തുളസി, നിസാർ, ബോബൻ ജി. നാഥ് തുടങ്ങിയവർ പ്രസംഗിച്ചു. മണപ്പള്ളി വൈദ്യുതി ഭവന് മുന്നിൽ സംഘടിപ്പിച്ച യോഗം കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ ഉദ്ഘാടനം ചെയ്തു. മണിലാൽ. എസ്. ചക്കാലത്തറ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: എം.എ. ആസാദ്, ബിജു പാഞ്ചജന്യം, ടോമി എബ്രഹാം, ഖലീലുദ്ദീൻ പൂയപ്പള്ളിൽ, വി. ശശിധരൻപിള്ള, തഴവ സത്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.