jayachandran
വെ​ളു​ത്ത മ​ണൽ കെ.എ​സ്. ഇ.ബി ഓ​ഫീ​സി​നു മു​ന്നിൽ ന​ട​ന്ന ധർ​ണ യു.ഡി.എ​ഫ് ജി​ല്ലാ ചെ​യർ​മാൻ കെ.സി. രാ​ജൻ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു

തൊ​ടി​യൂർ: അ​മി​ത​വൈ​ദ്യു​തി ബി​ല്ലിൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ടി​യൂർ, ക​ല്ലേ​ലി​ഭാ​ഗം മ​ണ്ഡ​ലം കോൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തിൽ വെ​ളു​ത്ത മ​ണൽ കെ.എ​സ്. ഇ.ബി ഓ​ഫീ​സി​ന് മു​ന്നിൽ ന​ട​ന്ന ധർ​ണ യു.ഡി.എ​ഫ്
ജി​ല്ലാ ചെ​യർ​മാൻ കെ.സി. രാ​ജൻ ഉ​ദ്​ഘാ​ട​നം ചെ​യ്​തു. കെ.എ. ജ​വാ​ദ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ടി​യൂർ രാ​മ​ച​ന്ദ്രൻ ,എൻ. ര​മ​ണൻ, ന​സീം​ബീ​വി, എ.എ. അ​സീ​സ്, ബി​ന്ദു വി​ജ​യ​കു​മാർ, സേ​തു, അ​നിൽ, വി​നോ​ദ്​ പി​ച്ചി​നാ​ട്ട്, ചെ​ട്ടി​യ​ത്ത് രാ​മ​കൃ​ഷ്​ണ​പി​ള്ള, സോ​മൻ പി​ള്ള, ക​ല്ലേ​ലി​ഭാ​ഗം ബാ​ബു, സ​ലാ​ഹു​ദ്ദീൻ എ​ന്നി​വർ സം​സാ​രി​ച്ചു.