photo
ബ്രഹത് സേവാ പരിഷത്ത് ഡോ. ആതിരാ രാജൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ കിറ്റുകളുടെ വിതരണം ആർ. രാമചന്ദൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ബ്രഹത് പരിഷത്ത് ഡോ. ആതിരാ രാജൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായ ആട്ടോറിക്ഷാ ഡ്രൈവർമാർക്ക് സാമ്പിക സഹായം,​ ,ഭക്ഷ്യധാന്യ കിറ്റ്,​ സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു. രോഗികൾക്ക് ചികിത്സാ ധനസഹായവും നൽകി. ഇതോടൊപ്പം കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൃഷ്ണൻ വൈദ്യൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 5 പേർക്ക് സാമ്പക സഹായവും നൽകി. ധനസഹായങ്ങളും കിറ്റുകളും ആർ. രാമചന്ദൻ എം.എൽ.എ വിതരണം ചെയ്തു. നഗരസഭാ കൗൺസിലർ ബി.എം. നസീം അദ്ധ്യക്ഷത വഹിച്ചു. ബ്രഹത് സേവാ പരിഷത്ത് ചെയർമാൻ ഡോ. വി. രാജൻ, ശോഭനൻ പാലമൂട്ടിൽ, സത്യൻ കണിമംഗലത്ത്, നാസർ, സോമരാജൻ ബ്രഹത് സേവാ പരിഷത്ത് എം.ഡി. ഡോ. രുഗ്മിണി എന്നിൽ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കൊവിഡിനെ കുറിച്ച് ഡോ. വി. രാജൻ ക്ലാസെടുത്തു.