അഞ്ചാലുംമൂട്: നീരാവിൽ എസ്.എൻ.ഡി.പി യോഗം ഹയർ സെക്കൻഡറി സ്‌കൂളിലെ ടി.വി ചലഞ്ച് പ്രകാരം വിദ്യാർത്ഥിനിക്ക് ടി.വി കൈമാറി. അഞ്ചാലുംമൂട് കുമാർ ഹോം അപ്ലയൻസസും ദുബായിലെ ഒരു കോളേജ് പ്രൊഫസറും ചേർന്നാണ് ടി.വി സ്പോൺസർ ചെയ്തത്. കുമാർ ഹോം അപ്ലയൻസസ് മാനേജിംഗ് പാർട്ണർ പി.എസ്. പ്രമോദ് പ്രമീള, സ്‌കൂൾ പ്രിൻസിപ്പൽ ആർ. സിബില, പി.ടി.എ വൈസ് പ്രസിഡന്റ് ഹുസൈൻ, ഡി. ബിജു എന്നിവർ ചേർന്ന് ടി.വി കൈമാറി. അയ്യായിരം രൂപയുടെ വിദ്യാഭ്യാസ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.