പുനലൂർ: ഇടമൺ യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനസൗകര്യം സംബന്ധിച്ച വിവരശേഖരണം നടത്തുന്നതിന് അദ്ധ്യാപകർ ഭവനസന്ദർശനം നടത്തി. പഠനസൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വിവിധ കേന്ദ്രങ്ങളിൽ ഇത് ഒരുക്കി നൽകി. ഉറുകുന്ന് ഗിരിജൻ കോളനി, ഇടമൺ യു.പി സ്കൂൾ, ആയിരനെല്ലൂർ അങ്കണവാടി തുടങ്ങിയ കേന്ദ്രങ്ങളിലാണ് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്. ആയിരനെല്ലൂർ അങ്കണവാടിയിലെ പഠന ക്ലാസിന്റെ ഉദ്ഘാടനം വാർഡ് അംഗം വിജയമ്മ നിർവഹിച്ചു. മുൻ പി.ടി.എ പ്രസിഡന്റ് ഡോൺ വി. രാജ് അദ്ധ്യക്ഷത വഹിച്ചു. ഇടമൺ യു.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ബിജു സി. തോമസ്, ആയിരനെല്ലൂർ എൽ.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ചാക്കോ, അദ്ധ്യാപകരായ കൽപ്പന എസ്. ദാസ്, ഉഷാറാണി, വി. ആശ, എ.എസ്. രജിത്ത്, എം.പി. പ്രിയ, എം.എസ്. സജീവ്, ശ്യാമള തുടങ്ങിയവർ സംസാരിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു.