santhosh-38

കൊ​ട്ടാ​ര​ക്ക​ര: ടൈൽ​സ് പ​ണി​ക്കി​ടെ ഗ്രൈൻ​ഡ​റിൽ നി​ന്ന് ഷോ​ക്കേ​റ്റ് യുവാവ് മരിച്ചു. കോ​ട്ടാ​ത്ത​ല പ​ത്ത​ടി ത​ട​ത്തിൽ ഭാ​ഗം ആ​റു​മു​റി തെ​ക്ക​തിൽ വീ​ട്ടിൽ വി​ശ്വ​നാ​ഥൻ ആ​ചാ​രിയു​ടെ​യും മ​ണി​അ​മ്മ​യു​ടെ​യും മ​കൻ സ​ന്തോ​ഷാണ് (38) മ​രി​ച്ച​ത്. രാ​വി​ലെ പ​ത്തോ​ടെ കൊ​ട്ടാ​ര​ക്ക​ര പു​ല​മ​ണിൽ ഐ മാ​ളി​ന് സ​മീ​പ​മു​ള്ള ഒ​രു വീ​ട്ടിൽ ടൈൽ​സ് പ​ണി​ക്കി​ടെയാണ് ഷോ​ക്കേ​റ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാ​ര്യ: ശു​ഭ. മ​ക്കൾ: സൂ​ര​ജ്, ശ്രീ​രാ​ജ്.