mask
മാസ്ക്

കൊല്ലം: മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ യാത്ര നടത്തിയ 292 പേർക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. ലോക്ക് ഡൗൺ ലംഘനങ്ങൾക്ക് കൊല്ലം സിറ്റി, കൊല്ലം റൂറൽ പൊലീസ് ജില്ലകളിലായി 103 കേസുകൾ രജിസ്റ്റർ ചെയ്ത് 29 പേരെ അറസ്റ്റ് ചെയ്തു. നിയമ ലംഘനങ്ങൾക്ക് ഉപയോഗിച്ച 37 വാഹനങ്ങൾ പിടിച്ചെടുത്തു.

കൊല്ലം റൂറൽ, സിറ്റി

രജിസ്റ്റർ ചെയ്ത കേസുകൾ : 24, 79

അറസ്റ്റിലായവർ : 29

പിടിച്ചെടുത്ത വാഹനങ്ങൾ : 16, 21

മാസ്ക് ധരിക്കാത്തതിന് നടപടി : 125, 167