പുനലൂർ: എസ്.എൻ.ഡി.പി യോഗം 808-ാം നമ്പർ വിളക്കുവെട്ടം ശാഖയുടെ നേതൃത്വത്തിൽ ഓൺലൈൻ പഠന ക്ലാസ് ആരംഭിച്ചു. പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ശാഖാ ഓഡിറ്റോറിയത്തിൽ ക്ലാസ് ആരംഭിച്ചത്. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും പുനലൂർ യൂണിയൻ കൗൺസിലറുമായ സന്തോഷ് ജി. നാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ബി. അജി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എസ്. കുമാർ, ശാഖാ കമ്മിറ്റി അംഗങ്ങളായ പി.കെ. രത്നാകരൻ, പി. ജയചന്ദ്രൻ, വി. സുരേഷ് കുമാർ, എൻ. രത്നാകരൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ അംഗവും അമ്മൂസ് കേബിൾ വിഷൻ ഉടമയുമായ ഷിബുവാണ് സൗജന്യമായി കേബിൾ സംവിധാനം ഒരുക്കി നൽകിയത്.