subhikshakeralam

 സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സുഭിക്ഷ കേരളം

കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മൃഗസംരക്ഷണ മേഖലയുടെ വികസനത്തിനായി 60.84 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, നാല് മുനിസിപ്പാലിറ്റികൾ, കൊല്ലം നഗരസഭ എന്നിവിടങ്ങളിലായി 596 പദ്ധതികളാണ് നടപ്പാക്കുന്നത്.
മുട്ടയുൽപാദനം, മാംസോൽപാദനം എന്നിവയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് 53 ഗ്രാമപഞ്ചായത്തുകളിലും കൊല്ലം കോർപറേഷനിലുമായി മുട്ടക്കോഴി വളർത്തലിനുള്ള പദ്ധതി തുടങ്ങും. അറുപതിനായിരം ഗുണഭോക്താക്കൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

അപേക്ഷകൾ മൃഗാശുപത്രികൾ വഴി


മുഴുവൻ പദ്ധതികളുടെയും അപേക്ഷകൾ അതാത് മൃഗാശുപത്രികൾ വഴിയാണ് സ്വീകരിക്കുന്നത്. മൃഗസംരക്ഷണ മേഖലയിലുള്ള മുഴുവൻ കർഷകർക്കും പ്രയോജനകരമാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

വികസനം വീടുകളിലേക്ക്

1. തൊഴിലുറപ്പ് പദ്ധതിയിലൂടെ നൂറിലധികം കാലിത്തൊഴുത്തുകൾ നിർമ്മിച്ച് നൽകും

2. തീറ്റപ്പുൽ ലഭ്യത ഉറപ്പാക്കാൻ ഗ്രാമപഞ്ചായത്ത് തലത്തിൽ ധനസഹായം

3. 14 പഞ്ചായത്തുകളിൽ പോത്തുകുട്ടികളെ സൗജന്യനിരക്കിൽ നൽകുന്ന പദ്ധതി

4. വ്യവസായികാടിസ്ഥാനത്തിലുള്ള പശു വളർത്തൽ പ്രോത്സാഹിപ്പിക്കാൻ മിനി ഡയറി യൂണിറ്റ്

5. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വഴി മാംസോത്പാദനം ലക്ഷ്യമിട്ട് 63 ലക്ഷം രൂപ ചെലവഴിച്ച് ബീഫ് ക്ലസ്റ്റർ

വിവിധ പദ്ധതികൾ: 596

അനുവദിച്ച തുക: 60.84 കോടി

പാൽ ഉൽപാദനം

ഗുണഭോക്താക്കൾ: 500

കറവ പശു സബ്ഡിസി: 50 %

ഒരുപശുവിൽ നിന്ന് ലക്ഷ്യമിടുന്നത്: 10 -12 ലിറ്റർ പാൽ

ധനസഹായം: 30,000 രൂപ

''

സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ജില്ലാ - ബ്ലോക്ക് - വകുപ്പ് തലങ്ങളിൽ ലഭ്യമായ തുക വിനിയോഗിക്കുന്നതിനൊപ്പം കുടുംബംശ്രീ, തൊഴിലുറപ്പ് പദ്ധതി, വിവിധ സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്ന് ധനസഹായം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഡോ.ഡി. സുഷമാകുമാരി
ജില്ലാ മൃഗ സംരക്ഷണ ഓഫീസർ