നെല്ല് ശേഖരിച്ച ദിവസം കർഷകർക്ക് വിലയും നൽകി
കൊല്ലം: പെരിനാട് ഗ്രാമപഞ്ചായത്ത് പെരിനാടൻ ബ്രാൻഡിൽ അരി വിപണിയിലിറക്കി. പഞ്ചായത്ത് പ്രസിഡന്റ് എൽ. അനിലിൽ നിന്ന് അരി ഏറ്റുവാങ്ങി ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. കൃഷി ഭവന്റെ നേതൃത്വത്തിൽ കുഴിയം, ഇടവട്ടം പാടശേഖരങ്ങളിൽ വിളവിറക്കി തയ്യാറാക്കിയ 20 ടൺ നെല്ല് കുത്തി അരിയാക്കിയാണ് വിപണിയിലെത്തിച്ചത്. 30 ശതമാനം തവിട് ചേർന്ന അരിയാണ് പെരിനാടൻ ബ്രാൻഡിന്റെ പ്രത്യേകത. നെല്ല് ശേഖരിച്ച ദിവസം തന്നെ കർഷകർക്ക് സർക്കാർ നിശ്ചയിച്ച വില നൽകി എന്നതും പദ്ധതിയുടെ വിജയമാണ്. കിലോക്ക് 50 രൂപ നിരക്കിലാണ് വിപണി വില നിശ്ചയിച്ചിരിക്കുന്നത്. ചന്ദനത്തോപ്പ് ബി.ടി.സിയുമായി സഹകരിച്ച് തവിട് കേക്കും വിപണിയിൽ എത്തിച്ചിട്ടുണ്ട്.
വില: 50 രൂപ (കിലോഗ്രാം)
വിളവെടുത്ത നെല്ല്: 20 ടൺ
തവിട്: 30 %