photo
കെന്നഡി സ്കൂളിൽ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിപ്രകാരം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

കൊല്ലം: മരുവത്കരണ വിരുദ്ധ ദിനത്തിൽ ഹരിതമിഷന്റെ പച്ചത്തുരുത്ത് പദ്ധതി ഏറ്റെടുത്ത് അയണിവേലിക്കുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വേറിട്ട മാതൃകയായി. പരിസ്ഥിതി ക്ലബ് പ്രവർത്തകർ,​ പി.ടി.എ അംഗങ്ങൾ, സ്കൂൾ മാനേജർ മായാ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ വനമൊരുക്കുന്നതിനായി 100 ഓളം വൃക്ഷത്തൈകൾ നട്ടു. മുള, പൈൻ, ആവൽ, രക്തചന്ദനം, ഉങ്ങ്, താന്നി, കൂവളം, ദന്തപാല, മരോട്ടി , ഇലഞ്ഞി, ഉതി, ചൂരൽ, ലക്ഷ്മിതരു, മഞ്ചാടി എന്നീ മരങ്ങളാണ് നട്ടത്. കരുനാഗപള്ളി നഗരസഭാ കൗൺസിലർ തമ്പാൻ, മാനേജർ മായാ ശ്രീകുമാർ എന്നിവർ വൃക്ഷത്തൈ നട്ട് കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഷിബു എം.എസ്, പി.ടി.എ പ്രസിഡന്റ് ലാൽജി പ്രസാദ്, വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ ചെയർമാൻ സുമൻ ജിത്ത് മിഷ, പരിസ്ഥിതി പ്രവർത്തകൻ അഖിൽ, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ, ഗംഗാറാം, പി.ടി.എ കമ്മിറ്റി അംഗങ്ങളായ അമ്മവീട് അശോകൻ, പ്രദീപ്, പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം, ഹാഫിസ് ഷിഹാബ്, മുനീർ, പരിസ്ഥിതി ക്ലബ് സെക്രട്ടറി അലൻ എസ്. പൂമുറ്റം, ബസാം കാട്ടൂർ, ആദിത്യൻ, അഭി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.