അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ 20,76,795 വോട്ടർമാർ. ഇവരിൽ 10,77,456 പേർ സ്ത്രീകളും 9,99,330 പേർ പുരുഷൻമാരും 9 പേർ ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ്. 68 പഞ്ചായത്തുകൾ, പരവൂർ, പുനലൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികൾ, കൊല്ലം നഗരസഭ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, കൊല്ലം ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ച ഉച്ചയോടെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒൺലൈനായി ഒരവസരം കൂടി അനുവദിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ വോട്ടർ പട്ടിക പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ നേരിട്ടെത്താൻ കഴിയാത്തവർക്ക് സർക്കാർ വെബ്സൈറ്റുകൾ വഴിയും വോട്ടർ പട്ടിക പരിശോധിക്കാം. പഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടർമാരിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ്. അന്തിമ വോട്ടർ പട്ടിക പുറത്തുവന്നതോടെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി. പട്ടികയിൽ പേര് ചേർക്കാനുള്ളവരുടെ അവസാന ഘട്ട എണ്ണമെടുക്കുന്നതിനും പേര് ചേർക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണ് താഴെ തട്ടിലെ പ്രവർത്തകർ.
പഞ്ചായത്തുകൾ
ആകെ: 68
വോട്ടർമാർ: 16,57,324
സ്ത്രീകൾ: 8,58,088
പുരുഷന്മാർ: 7,99,227
കൂടുതൽ വോട്ടർമാർ തൃക്കോവിൽവട്ടം: 42,332
കുറവ് മൺറോത്തുരുത്തിൽ: 7,937
കൂടുതൽ സ്ത്രീ വോട്ടർമാർ കല്ലുവാതുക്കൽ: 21,124
കുറവ് മൺറോത്തുരുത്ത്: 4,159
കൂടുതൽ പുരുഷ വോട്ടർമാർ തൃക്കോവിൽവട്ടം: 22,376
കുറവ് മൺറോത്തുരുത്ത്: 3778
.........................
കൊല്ലം കോർപ്പറേഷൻ
ആകെ വോട്ടർമാർ: 2,88,804
സ്ത്രീകൾ: 1,49,984
പുരുഷൻമാർ: 1,38,820
പുനലൂർ നഗരസഭ
ആകെ വോട്ടർമാർ: 39, 957
സ്ത്രീകൾ: 21,253
പുരുഷൻമാർ: 18,704
കൊട്ടാരക്കര നഗസഭ
ആകെ വോട്ടർമാർ: 24,198
സ്ത്രീകൾ: 12,833
പുരുഷൻമാർ: 11,365
കരുനാഗപ്പള്ളി നഗരസഭ
ആകെ വോട്ടർമാർ: 37,961
സ്ത്രീകൾ: 19,482
പുരുഷൻമാർ:18,479
പരവൂർ നഗരസഭ
ആകെ വോട്ടർമാർ: 28,551
സ്ത്രീകൾ: 15,816
പുരുഷൻമാർ: 12,735
.............................