അഞ്ചാലുംമൂട് : കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെയും പെരിനാട് യൂണിയൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ 79ാം സ്മൃതിദിനം പെരിനാട് യൂണിയൻ ഓഫീസ് മന്ദിരത്തിൽ നടന്നു. സംസ്ഥാന അസി. സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ. ബിജു, ട്രഷറർ ലെറ്റിഷ, ജില്ലാ കമ്മിറ്റി അംഗം രതീഷ് പെരിനാട്, യൂണിയൻ സെക്രട്ടറി വേട്ടിയിൽ പത്മകുമാർ, ഖജാൻജി ധർമപാലൻ, അസി. സെക്രട്ടറി രാഹുൽ ദേവ്, എംപ്ലോയീസ് ഫോറം ജില്ലാ ഖജാൻജി സുരേഷ് കുമാർ, കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് വിജയശ്രീ, യൂണിയൻ പ്രസിഡന്റ് സുലജ നാഥ്, ശിവസുതൻ എന്നിവർ പങ്കെടുത്തു.