ayyankali
ഡോ. ബി.ആർ. അംബേദ്കർ സ്റ്റഡി സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വതിൽ വവ്വാക്കാവ് മാർത്തോമ്മ ശാന്തി ഭവനത്തിൽ നടന്ന അയ്യങ്കാളി ചരമ വാർഷിക ദിനാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കേരള സർവകലശാലയ്ക്ക് അയ്യങ്കാളിയുടെ പേര് നൽകണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ആവശ്യപ്പെട്ടു.

ഡോ.ബി.ആർ. അംബേദ്കർ സ്റ്റഡി സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വവ്വാക്കാവ് മാർത്തോമ്മ ശാന്തി ഭവനത്തിൽ നടന്ന അയ്യങ്കാളി ചരമവാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ട്രസ്റ്റ് ചെയർമാൻ ബോബൻ ജി. നാഥ് അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജി. രവി, മുനമ്പത്ത് വഹാബ്, നീലികുളം സദാനന്ദൻ, എ.എ. അസീസ്, ബിജു പാഞ്ചജന്യം, സുബാഷ് ബോസ്, ബി.എസ്. വിനോദ്, എം.കെ. വിജയഭാനു, ഗോപിനാഥപണിക്കർ, ബി. മോഹൻദാസ്, സുനിൽകുമാർ പുത്തൻകുളം തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മണ്ണേൽ നജീബ്, കോട്ടയിൽ രാജു, റാഷിദ് എ. വാഹിദ്, എം.കെ. രാജു എന്നിവരെ ആദരിച്ചു. ട്രസ്റ്റ് കൺവീനർ ചൂളൂർ ഷാനി സ്വാഗതം പറഞ്ഞു.