കൊല്ലം : ദളിത് ലീഗ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യൻകാളിയുടെ 79-ാം ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചു.
7' മൈൽ ജംഗ്‌ഷനിൽ നടന്ന ചടങ്ങ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സജി സദാശിവൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ കുന്നത്തൂർ അദ്ധ്യക്ഷത വഹിച്ചു. . മുസ്ലിം ലീഗ് ജില്ലാ വർക്കിംഗ് കമ്മിറ്റി അംഗം മുഹമ്മദ് ഖുറേഷി മുഖ്യ പ്രഭാക്ഷണം നടത്തി. ബഷീർ ഒല്ലായി, ജയപ്രകാശ് കൊല്ലക , സുധാകരൻ കോയിക്കടവ് എന്നിവർ സംസാരിച്ചു.