photo
കോൺഗ്രസ് പുതിയകാവ് വൈദ്യുതി ഭവന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും അമിത വൈദ്യുതി ചാർജ്ജ് വർദ്ധനവിലും പ്രതിഷേധിച്ച് കോൺഗ്രസ് പുതിയകാവ് വൈദ്യുതി ഭവന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ. സുനിൽകുമാർ, നീലികുളം സദാനന്ദൻ, കെ.എസ്. പുരം സുധീർ, കൃഷ്ണപിള്ള, ബിനി അനിൽ, രഞ്ജിത് കരിച്ചാലി, ആദിനാട് മജീദ്, ഉത്തമൻ, ആദിനാട് നാസർ തുടങ്ങിയവർ സംസാരിച്ചു.