കൊല്ലം: അപ്രഖ്യാപിത നിയമന നിരോധനത്തിലൂടെ സർക്കാരും പി.എസ്.സിയും യുവജനങ്ങളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് പ്രതീകാത്മക പി.എസ്.സി ചിതാഭസ്മ നിമജ്ജനം നടത്തി. സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് എ.എസ്. ശരത്ത് മോഹൻ അദ്ധ്യക്ഷനായി. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിക്.എം. ദാസ്, ഒ.ബി. രാജേഷ്, ശരത്ത് കടപ്പാക്കട, അർജുൻ കടപ്പാക്കട, ഹർഷാദ്, സിദ്ധിഖ് കൊളമ്പി, സച്ചു പ്രതാപ്, മഹേഷ് മനു, ഗോകുൽ, മോഹൻലാൽ തുടങ്ങിയവർ നേതൃത്വം നൽകി.