kureee
ചവറ ബോയ്സ് എച്ച്.എസ്.എസ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ചവറ പി.എച്ച് സെന്ററിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ ചടങ്ങിനോടനുബന്ധിച്ച് നടന്ന ടി.വി വിതരണം ചവറ എസ്.ഐ സുകേഷ് നിർവഹിച്ചപ്പോൾ. കുരീപ്പുഴ ഫ്രാൻസിസ്, എ.ഡി.എം.ഒ അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് നീതു ജലീൽ എ ഇ ഒ മിനി ടീച്ചർ തുടങ്ങിയവർ സമീപം

കൊല്ലം: ചവറ ശങ്കരമംഗലം ബോയ്സ് എച്ച്.എസ്.എസ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ചവറ പി.എച്ച് സെന്ററിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കലും വീട്ടിൽ ടി.വി ഇല്ലാത്ത കുട്ടികൾക്ക് ടി.വി വിതരണവും നടത്തി. ഇന്ത്യൻ അതിർത്തിയിൽ വീര ചരമം പ്രാപിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ച് ആദരിക്കൽ ചടങ്ങ് എസ്.പി.സി കേഡറ്റുകൾ നിർവഹിച്ചു. ചവറ എസ്.ഐ സുകേഷ് ടി.വി വിതരണം ചെയ്തു. എ.ഡി.എം ഒ. അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. നീതു ജലീൽ, എ.ഇ.ഒ മിനി, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു. സ്കൂളിലെ അദ്ധ്യാപകൻ കുരീപ്പുഴ ഫ്രാൻസിസ് സംഭാവനയായി നൽകിയ എട്ട് ടി.വികളാണ് വിതരണം ചെയ്തത്.