paravur
ഭാഗികമായി തകർന്ന തങ്കപ്പൻപിള്ളയുടെ വീട്

പരവൂർ : ഇന്നലെ രാത്രിയിൽ പെയ്ത കനത്ത മഴയിലും കാറ്റിലും പരവൂരിൽ വ്യാപകനാശനഷ്ടം. പരവൂർ കൂനയിൽ ഒല്ലാൽ തങ്കപ്പൻ നിവാസിൽ തങ്കപ്പൻ പിള്ളയുടെ വീട് മഴയിൽ തകർന്നു. ഓടിട്ട വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഭാഗമാണ് തകർന്നു വീണത്. വീട്ടിലുണ്ടായിരുന്നവർ പുറത്തേക്ക് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.