പുനലൂർ: അമിതമായ വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ഉപരോധിച്ചു. ആർ.എസ്.പി.സംസ്ഥാന കമ്മിറ്റി അംഗം എം. നാസർഖാൻ ഉദ്ഘാടനം ചെയ്തു.പുനലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. പ്രശാന്ത് പിള്ള അദ്ധ്യക്ഷത വഹിച്ചു. സെബസ്റ്റ്യൻ, ആർ.വിബ്‌ജിയോർ, അംബിക, അബ്ദുൽസലാം, ബി. വിജയകുമാർ, എ.ആർ. ഷഫീക്, റോയി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.