koda
എക്സൈസ് സംഘം പിടിച്ചെടുത്ത കോട നശിപ്പിക്കുന്നു

പത്തനാപുരം: അരുവിത്തറ ഗവ. എൽ.പി. സ്കൂളിനു സമീപം കരിമ്പനയ്ക്കൽ കലുങ്കിനടിയിൽ നിന്ന് 70 ലിറ്റർ കോട കണ്ടെടുത്തു.

പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരായ എബിമോൻ, പ്രേം നസീർ, എം. മനീഷ്, സജി ജോൺ, ഗോപൻ മുരളി, ഡ്രൈവർ സുഭാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.