ചവറ: അടിച്ചമർത്തപ്പെട്ടവരുടെമേൽ അടിച്ചേൽപ്പിച്ച മാടമ്പി വിലക്കുകൾ പൊട്ടിച്ചെറിഞ്ഞ ധീര വിപ്ലവകാരിയാണ് അയ്യങ്കാളിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കെ.പി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചവറ ബേബിജോൺ ഷഷ്ടിപൂർത്തി ഹാളിൽ നടന്ന അയ്യാങ്കാളി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യങ്കാളി പൊതുസമൂഹത്തിലും പ്രജാസഭയിലും നടത്തിയ ഒറ്റയാൾ പോരാട്ടങ്ങൾ ചരിത്രത്തിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജൻ സമാധിദിന സന്ദേശം നൽകി. ട്രഷറർ പി. ശിവദാസൻ, അസി. സെക്രട്ടറി അശോകൻ അഖിലാസ്, കെ.എസ്.എഫ്.ഇ മുൻ ഡയറക്ടർ ജസ്റ്റിൻ ജോൺ, ഇത്തിക്കര രാധാകൃഷ്ണൻ, സുനിൽ പൂതക്കുളം, സാദാനന്ദൻ പുതുക്കാട്. ജയൻ മേക്കാട് തുടങ്ങിയവർ സംസാരിച്ചു.