എട്ടുപേർക്ക് രോഗമുക്തി
കൊല്ലം: നെടുമ്പനയിലുള്ള ഒരു കുടുംബത്തിലെ മൂന്നുപേരടക്കം ഇന്നലെ ജില്ലയിൽ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 108 ആയി. 13 പേർക്ക് നെടുമ്പനയിലെ ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 13 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എല്ലാവരെയും പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുപേർ വിദേശത്ത് നിന്നും ഒരാൾ ചെന്നെയിൽ നിന്നും എത്തിയവരാണ്. മയ്യനാട് സ്വദേശിനിക്ക് (25 വയസ്) ജൂൺ എട്ടിന് രോഗം സ്ഥിരീകരിച്ച ഏരൂർ സ്വദേശിയുടെ പ്രാഥമിക സമ്പർക്കത്തിലൂടെയാവാം രോഗം പകർന്നതെന്നാണ് നിഗമനം.
മയ്യനാട് സ്വദേശിനിക്ക് സമ്പർക്കത്തിലൂടെ
മയ്യനാട് സ്വദേശിനിക്ക് ജൂൺ 8ന് രോഗം സ്ഥിരീകരിച്ച ഏരൂർ സ്വദേശിയുടെ പ്രാഥമിക സമ്പർക്കത്തിലൂടെയാവാം രോഗം പകർന്നതെന്ന് സംശയിക്കുന്നു. ഇവർ പരിപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി കല്ലുവാതുക്കൽ, വർക്കല, പള്ളിക്കൽ, കൊട്ടിയം, കല്ലമ്പലം, അറ്റിങ്ങൽ എന്നിവിടങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്. മേയ് 28ന് മയ്യനാട് ഷിയാ ആശുപത്രിയിലും ജൂൺ 15ന് എൻ.എസ് ആശുപത്രിയിലും സന്ദർശിച്ചിട്ടുണ്ട്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ
മലപ്പുറത്ത് നിന്ന് ബൈക്കിൽ നാട്ടിലെത്തിയ എസ്.എൻ കോളജിന് സമീപമുള്ള മുണ്ടയ്ക്കൽ സ്വദേശി (23)
ദുബായിൽ നിന്ന് മേയ് 31ന് എത്തിയ നെടുമ്പന സ്വദേശി (32)
നെടുമ്പന സ്വദേശിയുടെ ഭാര്യ (29)
നെടുമ്പന സ്വദേശിയുടെ ഒരു വയസുള്ള മകൾ
13ന് ചെന്നൈയിൽ നിന്നുമെത്തിയ തേവലക്കര പാലക്കൽ സ്വദേശി (67)
12ന് കുവൈറ്റിൽ നിന്നെത്തിയ മൈനാഗപ്പള്ളി കടപ്പ സ്വദേശി (23)
13ന് കുവൈറ്റിൽ നിന്നെത്തിയ മൺറോത്തുരുത്ത് പെരിങ്ങാലം സ്വദേശി (44)
11ന് കുവൈറ്റിൽ നിന്നെത്തിയ പെരിനാട് വെള്ളിമൺ സ്വദേശി (27)
13ന് കുവൈറ്റിൽ നിന്നെത്തിയ ശാസ്താംകോട്ട സ്വദേശി (30)
7ന് ഖത്തറിൽ നിന്നെത്തിയ പത്തനാപുരം മാലൂർ സ്വദേശി (22)
14ന് ദുബായിൽ നിന്നെത്തിയ പെരിനാട് ഞാറയ്ക്കൽ സ്വദേശി (68)
12ന് അബുദാബിയിൽ നിന്നെത്തിയ നിലമേൽ സ്വദേശി (57)
മയ്യനാട് സ്വദേശിനി (25)
രോഗമുക്തരായവർ
മേയ് 23 ന് രോഗം സ്ഥിരീകരിച്ച പുനലൂർ മടത്താംകുഴി സ്വദേശിനി (32)
മേയ് 27ന് സ്ഥിരീകരിച്ചവരായ പന്മന സ്വദേശി (22)
കുളത്തൂപ്പുഴ വില്ലുമല സ്വദേശി (27)
ജൂൺ രണ്ടിന് പോസിറ്റീവായ ചെളിക്കുഴി സ്വദേശികളായ ഒരു വയസുള്ള ആൺകുട്ടിയും 28 വയസുള്ള യുവതിയും
ജൂൺ 7ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊല്ലം വിഷ്ണത്തുകാവ് സ്വദേശി (20)
ജൂൺ 8ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൈനാഗപ്പള്ളി കടപ്പ സ്വദേശി (46)
ജൂൺ 9ന് കൊവിഡ് സ്ഥിരീകരിച്ച തൊടിയൂർ കല്ലേലിഭാഗം സ്വദേശിനി (31)