kottarakara-school-market

കൊട്ടാരക്കര: ജില്ലാ പൊലീസ് സഹകരണ സംഘം വർഷങ്ങളായി കൊല്ലത്തും കൊട്ടാരക്കരയിലും നടത്തുന്ന സ്കൂൾ മാർക്കറ്റ് കൊട്ടാരക്കരയിൽ റൂറൽ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാവിധ പഠനോപകരണങ്ങളും ഓഫീസ് സ്റ്റേഷനറി സാധനങ്ങളും പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ പൊലീസുദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഇവിടെ നിന്ന് ലഭിക്കും.

പ്രമുഖ കമ്പനികളുടെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ (ബാഗ്, കുട, നോട്ട്ബുക്ക്, റെയിൻ കോട്ട്, ഷൂ, പേന തുടങ്ങിയ എല്ലാവിധ സാധനങ്ങളും) ലഭിക്കുമെന്ന് സംഘം ഭാരവാഹികൾ അറിയിച്ചു. കൊട്ടാരക്കര ഡിവൈ.എസ്.പി എം.എ നസീർ ആദ്യവിൽപ്പന നടത്തി. സംഘം പ്രസിഡന്റ് എസ്. ഷൈജു, സെക്രട്ടറി ബി.എസ്. സനോജ്, ഡയറക്ടർ ബോർഡ് അംഗം വി.പി. ബിജു, അസോസിയേഷൻ നേതാക്കളായ എസ്. സലിം, എസ്. ഗിരീഷ്, എം. വിനോദ്, എസ്. നജിം,എന്നിവർ പങ്കെടുത്തു. കൊട്ടാരക്കര സിവിൽ സ്റ്റേഷന് സമീപമുള്ള എസ്.എൻ.ഡി.പി യോഗം ബിൽഡിംഗിലാണ് രാവിലെ 9.30മുതൽ വൈകിട്ട് 6.30വരെ സംഘം പ്രവർത്തിക്കുന്നത്.