പത്തനാപുരം: ചേകം മഹാദേവർ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തെ റോഡിൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയതോടെ ജനങ്ങൾ ഭീതിയിൽ. കഴിഞ്ഞ ദിവസമാണ് സംഭവം.
വാഴത്തോപ്പ് കൂടൽമുക്ക് റോഡിൽ പങ്കജാക്ഷൻ പിള്ളയുടെ വീടിന് മുൻവശത്തായാണ് കാൽപാടുകൾ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പുന്നല മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് എത്തി കാൽപാടിന്റെ അടയാളം ശേഖരിച്ച് പരിശോധനയ്ക്കായി കൊണ്ടുപോയി. ഇത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല എങ്കിലും ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.