meen

കൊല്ലം: നീണ്ടകര ഹാർബറിൽ അടുത്തുകൊണ്ടിരുന്ന വള്ളങ്ങൾ കൂട്ടത്തോടെ കായംകുളം ഹാർബറിൽ അടുപ്പിച്ച് തുടങ്ങി. ഇന്നലെ ഒന്നോ രണ്ടോ വള്ളങ്ങൾ മാത്രമാണ് നീണ്ടകരയിൽ എത്തിയത്. ബാക്കിയെല്ലാം കായംകുളത്തേക്ക് പോകുകയായിരുന്നു.

ആലപ്പുഴ ഭാഗത്ത് നിന്നാണ് ഇപ്പോൾ വള്ളങ്ങൾക്ക് മത്സ്യം ലഭിക്കുന്നത്. നീണ്ടകരയിലേക്ക് എത്തുന്നതിനേക്കാൾ എളുപ്പമായതിനാലാണ് കായംകുളത്ത് അടുക്കുന്നത്. നീണ്ടകരയിലെ വള്ളങ്ങൾക്ക് കൊല്ലം തീരത്ത് അടുക്കാൻ ഫിഷറീസ് വകുപ്പ് അനുമതി നൽകിയിരുന്നെങ്കിലും വളരെ വിരളമായേ എത്തുന്നുള്ളു. 60 വള്ളങ്ങൾ നേരത്തെ നീണ്ടകരയിൽ അടുത്തിരുന്നതാണ്. മത്സ്യവരവ് കുറവായതിനാൽ നീണ്ടകരയിൽ വില കാര്യമായി ഉയർന്നിട്ടില്ല.