എഴുകോൺ: സർക്കാരിന്റെ പട്ടികജാതി വിരുദ്ധ സമീപനങ്ങൾക്കെതിരെ ദളിത് കോൺഗ്രസ് എഴുകോൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പട്ടികജാതി വികസന ഓഫീസിന് മുന്നിൽ പാട്ടകൊട്ടി പ്രതിഷേധിച്ചു. പട്ടികജാതി ഫണ്ട് വകമാറ്റി ചെലവഴിച്ചു, സ്കോളർഷിപ്പ് വരുമാന പരിധി ഉയർത്തി, മുന്നൊരുക്കങ്ങൾ ഇല്ലാതെ ഓൺലൈൻ ക്ലാസ് ആരംഭിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ബ്ലോക്ക് പ്രസിഡന്റ് സുരേഷ് അരുമ്മത്തറയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ജില്ലാ വൈസ് പ്രസിഡന്റ് ജയചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. താവൂർ രാജൻ, അഞ്ചൽ സുരേഷ് കുമാർ, പത്മലോചനൻ, പുഷ്പലാൽ, സന്തോഷ് പ്ലാക്കാട്, പ്രശാന്ത് കുളക്കട, സാബു എഴുകോൺ തുടങ്ങിയവർ പങ്കെടുത്തു.