കൊല്ലം: മുൻ എ.ഐ.സി.സി പ്രസിഡന്റ് രാഹുൽഗാന്ധിയുടെ അൻപതാമത് ജന്മദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കോയിവിള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ നിർവഹിച്ചു. അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി. പന്മന ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കോലഞ്ചേരി ഷംസുദ്ദീൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജർമിയാസ്, ജന. സെക്രട്ടറിമാരായ സന്തോഷ് തുപ്പാശേരി, വിഷ്ണു വിജയൻ, കോയിവിള സുരേഷ്, മോഹൻ കോയിപ്പുറം, പൊന്മന നിശാന്ത്, പന്മന ബാലകൃഷ്ണൻ, സി.ആർ. സുരേഷ്, പ്രസന്നൻ ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു.