കരുനാഗപ്പള്ളി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിലുള്ള ഓൺലൈൻ ക്ലാസിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സഹായങ്ങൾ നൽകി ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ ഭാഗമായ കോഴിക്കോട് പ്രതിഭാകേന്ദ്രവും അനിൽ ഗ്രന്ഥശാലയും മാതൃകയാകുന്നു. വെമ്പിളകാവ് ദുർഗാഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള അനിൽ ഗ്രന്ഥശാല ആൻഡ് ഇൻഫർമേഷൻ സെന്ററിലാണ് ബി.ആർ.സിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠിക്കുന്നതിനായി ടി.വി നൽകിയത്. കോഴിക്കോട് ഗവ. എൽ.പി.എസ്, എസ്.എൻ.വി.എൽ.പി.എസ്, എസ്.കെ.വി യു.പി.എസ് എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഗ്രന്ഥശാലാ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി.ആർ.സി കോ - ഒാർഡിനേറ്റർ കവിതയിൽ നിന്ന് ഗ്രന്ഥശാലാ പ്രസിഡന്റ് ശശികുമാർ ഹയോക്സും സെക്രട്ടറി സനലും ചേർന്ന് ടി.വി ഏറ്റുവാങ്ങി. ഓൺലൈൻ ക്ലാസിന്റെ സ്വിച്ച് ഓൺ കർമ്മം കൗൺസിലർ ജി. സാബു നിർവഹിച്ചു. ചടങ്ങിൽ കൗൺസിലർമാരായ ഷംസുദീൻ കുഞ്ഞ്, മുനമ്പത്ത് ഗഫൂർ, സാമൂഹ്യ പ്രവർത്തകൻ മുനമ്പത്ത് ഷിഹാബ്, സ്കൂൾ മാനേജർ തയ്യിൽ തുളസി, പ്രതിഭാകേന്ദ്രം ഇൻ ചാർജ് പ്രിയ തുടങ്ങിയവർ പങ്കെടുത്തു.