prasannakumari

ഓച്ചിറ: വീടിന് മുന്നിൽ വച്ച് പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു. വയനകം കുരുമ്പോലിൽ കിഴക്കതിൽ പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ പ്രസന്നകുമാരിയാണ് (69) മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മക്കൾ: ഹരികുമാർ, അമ്പിളി, അജികുമാർ, രമാദേവി. മരുമക്കൾ: സവിത, വിനോദ് കുമാർ, അഞ്ജു, അനിൽകുമാർ.