കൊല്ലം: രാഹുൽഗാന്ധിയുടെ അൻപതാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി മൈനോറിറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറോളം കുടുംബങ്ങളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എ.ഐ.സി.സി മൈനോറിറ്റി അഖിലേന്ത്യ വൈസ് ചെയർമാൻ ഇഖ്ബാൽ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ ഓർഡിനേറ്റർ അൻവർ ചാണക്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ ഓർഡിനേറ്റർമാരായ പള്ളിത്തോട്ടം അസീസ്, ഷാ സലീം, പുതുവേലിൽ ബദർ ജില്ലാ ഭാരവാഹികളായ കരിക്കോട് ഷറഫ്, അയത്തിൽ നിസാം, ഷമീർ മഞ്ചേരി, നിസാർ അസീസ്, കൊരട്ടി പള്ളി നിസാർ, ഹബീബ് സേട്ട് തുടങ്ങിയവർ സംസാരിച്ചു.