അഞ്ചൽ: പനച്ചവിള പബ്ളിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം വനിതാവേദിയുടെ നേതൃത്വത്തിൽ ഇടമുളയ്‌ക്കൽ 11-ാം നമ്പർ കശുഅണ്ടി ഫാക്ടറിയിൽ മാസ്ക് വിതരണം നടത്തി. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയർപേഴ്സൺ സ്വപ്ന ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ.പി. കൃഷ്ണൻകുട്ടി, കൗൺസിൽ അംഗം കെ. ബാബു പണിക്കർ, ഫാക്ടറി മാനേജർ രതീഷ്, വാർഡ് മെമ്പർ രാധാമണി, വനിതാവേദി സെക്രട്ടറി ഗിരിജാ ശിവദാസൻ, ശാലിനി ദേവി, ജയശ്രീ, റെജി, വി. സുന്ദേരശൻ, ബി. മുരളി തുടങ്ങിയവർ സംബന്ധിച്ചു.