പത്തനാപുരം: ഗാന്ധിഭവനിൽ നടന്ന വായനദിന ദിനാചരണം സംസ്ഥാന ആരോഗ്യ വകുപ്പ് മുൻ അഡിഷണൽ ഡയറക്ടർ ഡോ. ലൈല ദിവാകർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൃഷി വകുപ്പ് മുൻ അസിസ്റ്റന്റ് ഡയറക്ടർ പി.എൻ. രവിലാൽ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിഭവൻ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എസ്. ബിന്ദു, ഷെൽട്ടർ ഹോം സൂപ്രണ്ട് ആർ. ഷൈമ എന്നിവർ സംസാരിച്ചു. കൊറോണയെ ആസ്പദമാക്കി ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ ഗാന്ധിഭവൻ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ വായിച്ചശേഷം അവർക്കായി ക്വിസ് മത്സരം നടത്തി. കൊവിഡ് 19 മുൻകരുതൽ നിബന്ധനകൾ പാലിച്ചാണ് പരിപാടികൾ നടത്തിയത്.