കുന്നത്തൂർ: കുന്നത്തൂർ ഗ്രാമ പഞ്ചായത്തിന്റെയും സ്നേഹ കുടുംബശ്രീ യൂണിറ്റിന്റെയും നേതൃത്വത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. 20 രൂപ നിരക്കിൽ ഇവിടെ നിന്ന് ഭക്ഷണം ലഭിക്കും. ഹോട്ടലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വിനീത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ, അംഗങ്ങളായ വസന്തകുമാരി, ശ്രീകല, ഗീതാകുമാരി, ബീനാ സജീവ്,സതി ഉദയകുമാർ, പി.എസ്. രാജശേഖരൻ പിള്ള എന്നിവർ പങ്കെടുത്തു.