കുണ്ടറ: പെൻഷണേഴ്‌സ് യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി വെള്ളിമൺ ശാന്തി ഭവനിൽ ബി. റോബർട്ട് (81) നിര്യാതനായി. കെ.എ.സ്.ടി.എ ജില്ലാ ട്രഷറർ, സി.പി.എം പെരിനാട് ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വെള്ളിമൺ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ഭാര്യ: റീത്ത. മക്കൾ: പരേതനായ അനിൽ കുമാർ, അജിത്ത് കുമാർ, അനൂപ് കുമാർ (വിദ്യാഭ്യാസ വകുപ്പ്, കാസർകോട്). മരുമക്കൾ: സ്മിത രാജു (സബ് കോടതി, തിരുവല്ല), സീന.