photo
ദേശീയപ്രോഭത്തിന്റെ ഭാഗമായി സി.പി.ഐ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച നിൽപ്പ് സമരം ആർ. രാമചന്ദ്രൻ എം.എൽഎ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ സി.പി.ഐ കരുനാഗപ്പള്ളിയിലെ 287 കേന്ദ്രങ്ങളിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്. ഇന്ധനവില കുറയ്ക്കുക, തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സമരത്തിന്റെ മണ്ഡലംതല ഉദ്ഘാടനം കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആർ. സോമൻപിള്ള, ജെ. ജയകൃഷ്ണപിള്ള, വിജയമ്മ ലാലി, കടത്തൂർ മൺസൂർ, അനിൽ എസ്. കല്ലേലിഭാഗം, ആർ. രവി, ബി. ശ്രീകുമാർ, കൃഷ്ണകുമാർ, നാസർ കാട്ടുംപുറത്ത്, ജഗത് ജീവൻലാലി, നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീർ, പടിപ്പുരയിൽ ലത്തീഫ്, അജിത്ത്, സുരൻ സുരേഷ് താനുവേലി തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച നിൽപ്പ് സമരം 10.30ന് അവസാനിപ്പിച്ചു.