കരുനാഗപ്പള്ളി: കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയിലെ അൽമനാമ ആശുപത്രിയിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പട. വടക്ക് നിർമ്മാല്യത്തിൽ ഗോപാലകൃഷ്ണപിള്ളയാണ് (55) ഇന്നലെ പുലർച്ചെ 2 ഓടെ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പട്ടാളത്തിൽ നിന്ന് വിരമിച്ച ഗോപാലകൃഷ്ണപിള്ള കഴിഞ്ഞ ആറ് വർഷമായി ഗൾഫിലെ എൻ.എസ്.എച്ച് കോർപ്പറേഷനിലെ ജീവനക്കാരനാണ്. പനിയെ തുടർന്ന് രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ശ്രീജാകുമാരി. മക്കൾ: ശ്രുതികൃഷ്ണൻ, സ്മൃതി കൃഷ്ണൻ. മരുമകൻ: മഹേഷ് മോഹൻ.