പത്തനാപുരം: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഇളമ്പൽ സ്വദേശി സൗദിയിൽ മരിച്ചു. പിന്നീട് നടത്തിയ കൊവിഡ് ടെസ്റ്റിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇളമ്പൽ കോട്ടവട്ടം മനോജ് കോട്ടേജിൽ യോഹന്നാൻ മത്തായിയാണ് (69) മരിച്ചത്. വർഷങ്ങളായി ദമാമിലെ അൽമേജിൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. സംസ്കാരം സൗദിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. പരേതയായ തങ്കമ്മ യോഹന്നാനാണ് ഭാര്യ. മക്കൾ: മനോജ്, അനു. മരുമക്കൾ: ഷേർളി, ബെൻസൺ.