muttara-school
ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത മുട്ടറ ഗവ. സ്കൂളിലെ കുട്ടികൾക്ക് സ്മാർട്ട് ഫോണും ടി.വിയും നൽകുന്ന ചടങ്ങിന്റെ വിതരണോദ്ഘാടനം വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ നിർവഹിക്കുന്നു

ഓടനാവട്ടം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത മുട്ടറ ഗവ. സ്കൂളിലെ 21 കുട്ടികൾക്ക് സ്മാർട്ട് ഫോണും 7 കുട്ടികൾക്ക് ടി.വിയും സൗജന്യമായി നൽകി. പൂർവ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെയാണ് ഇവ സൗജന്യമായി നൽകിയതെന്ന് പി.ടി.എ പ്രസിഡന്റ് ആർ. ഗോപകുമാർ അറിയിച്ചു. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലിംലാൽ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ നൂർ സമാൻ, എച്ച്.എം സൂസമ്മ, അദ്ധ്യാപകരായ ശാന്തകുമാർ, ദിനേഷ്, മുരളി, വാർഡ് മെമ്പർ രാജു മേക്കോണം, രാജേന്ദ്രൻപിള്ള, ഓമനക്കുട്ടൻ എന്നിവ‌ർ നേതൃത്വം നൽകി.