mulava
മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാദിനാചരണത്തിൽ ജില്ലാപഞ്ചായത്ത് അംഗം ജൂലിയറ്റ് നെൽസൺ മികച്ച വായനക്കാരെ അനുമോദിക്കുന്നു

കുണ്ടറ: മുളവന ജെ.എം.വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. മുളവന പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെൽസൺ ഉദ്‌ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിം കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു രാജേന്ദ്രൻ, ലൈബ്രറി സെക്രട്ടറി ആർ. മോഹനൻ, വൈസ് പ്രസിഡന്റ് ഷീന ജി. പിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. ഗോപാലകൃഷ്ണൻ, പഞ്ചായത്ത് നേതൃസമിതി കൺവീനർ ജി. രാധാകൃഷ്ണൻ, ലൈബ്രറി എക്സിക്യൂട്ടീവ് അംഗം എൻ. മണി എന്നിവർ സംസാരിച്ചു. മികച്ച വായനക്കാരെ ചടങ്ങിൽ അനുമോദിച്ചു.