vyapri

കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വ്യാപാരികളോടുള്ള അവഗണനയ്‌ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിൽ 83 കേന്ദ്രങ്ങളിൽ ധർണ നടത്തി. കൊല്ലത്ത് നടന്ന ധർണ സംസ്ഥാന സെക്രട്ടറി നിജാംബഷി ഉദ്ഘാടനം ചെയ്തു.
പുനലൂരിൽ നടന്ന ധർണ സംസ്ഥാന വൈസ്‌പ്രസിഡന്റ് എം.നസീർ, മൂന്നാംകുറ്റിയിൽ ജില്ലാ ജനറൽ സെക്രട്ടറി ആർ.വിജയൻപിള്ള, വള്ളിക്കാവിൽ വർക്കിംഗ് പ്രസിഡന്റ് എ.എ.കലാം, കൊട്ടാരക്കരയിൽ ജില്ലാ വൈസ്‌പ്രസിഡന്റ് ഹാജി.എം.ഷാഹുദ്ദീൻ, നെടുവത്തൂരിൽ ജില്ലാ സെക്രട്ടറി ജി. കൃഷ്ണൻകുട്ടി നായർ, കരുനാഗപ്പള്ളിയിൽ ജില്ലാ സെക്രട്ടറി ഡി. മുരളീധരൻ, ഓച്ചിറയിൽ യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് ഷിഹാൻ ബഷി, പുതിയകാവിൽ വനിതാവിംഗ് ജില്ലാ പ്രസിഡന്റ് റൂഷ.പി.കുമാർ, കല്ലേലിഭാഗത്ത് സംസ്ഥാന നിർവാഹകസമിതി അംഗം റെജി പ്രഭാകരൻ എന്നിവർ ഉദ്ഘാടനം ചെയ്തു.