കൊട്ടാരക്കര: ഗാന്ധിഭവൻ വാളകം തണലിടം പ്രൊബേഷൻ ഹോമിലെ അന്തേവാസികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം നടന്നു. ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് പി. സോമരാജൻ ഗാന്ധിഭവൻ മെഴ്‌സി ഹോം ജനറൽ സൂപ്രണ്ട് സൂസൻ തോമസിന് ഉത്പന്നങ്ങൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, ഹാൻഡ് വാഷ്, പേപ്പർ പേന, മാസ്‌ക്, ലോഷൻ എന്നീ ഉത്പന്നങ്ങളാണ് അന്തേവാസികൾ നിർമ്മിച്ച് വിപണിയിലിറക്കിയത്. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. തണലിടം പ്രൊബേഷൻ ഹോം മാനേജരും ജയിൽ മുൻ ഡി.ഐ.ജിയുമായ ബി. പ്രദീപ്, അഡിഷണൽ മാനേജറും ജയിൽ മുൻ സൂപ്രണ്ടുമായ കെ. സോമരാജൻ എന്നിവർ സംസാരിച്ചു.