cpi
പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിൽ നിർമ്മാണം ആരംഭിച്ച ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ അനധികൃത തോട് നിർമ്മാണം സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി സി. അജയപ്രാദിൻെറ നേതൃത്വത്തിലുൽ നേതാക്കളെത്തി നിറുത്തി വയ്പ്പിക്കുന്നു

പുനലൂർ: ചെമ്മന്തൂരിൽ നിർമ്മാണം ആരംഭിച്ച ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ മണ്ണിട്ട് നികത്തിയ പഴയ തോട് പൂർവ സ്ഥിതിയിലാക്കും. കരാറുകാരൻ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ അഡ്വ. കെ.എ. ലത്തീഫ് വ്യക്തമാക്കി. സി.പി.ഐയുടെ നേതൃത്വത്തിൽ നേതാക്കൾ കഴിഞ്ഞ ദിവസം സ്ഥലത്തെത്തി അനധികൃത തോട് നിർമ്മാണം നിറുത്തി വയ്പ്പിച്ചിരുന്നു. ചെയർമാന്റെ ചേമ്പറിൽ ഇന്നലെ സി.പി.എം ഏരിയാ സെക്രട്ടറി എസ്. ബിജുവും സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്. അജയപ്രസാദും എൻജിനീയറും കരാറുകാരനുമായി നടത്തിയ ചർച്ചയിലാണ് പഴയ തോട് നിലനിറുത്തി പൂർവ സ്ഥിതിയിലാക്കാമെന്ന് ഉറപ്പ് നൽകിയത്. പിന്നീട് ചെയർമാന്റെ നേതൃത്വത്തിൽ നേതാക്കൾ ഇൻഡോർ സ്റ്റേഡിയത്തോട് ചേർന്ന അനധികൃത തോട് നിർമ്മാണവും പരിശോധിച്ചു. ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിനായി നേരത്തേ തയ്യാറാക്കിയ പ്ലാനിൽ സ്റ്റേഡിയത്തിനടിയിലൂടെ കോൺക്രീറ്റ് തോട് നിർമ്മാണം രേഖപ്പെടുത്തിയിരുന്നെന്ന് ചെയർമാൻ അറിയിച്ചു. പ്ലാൻ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ സ്ഥലം എം.എൽ.എയായ മന്ത്രി കെ. രാജുവിനെ എൻജിനീയറും കരാറുകാനും സമീപിച്ചിട്ടുണ്ട്. മന്ത്രി കെ. രാജു സ്ഥലം സന്ദർശിക്കും സ്റ്റേഡിയത്തിനുളളിലൂടെ കടന്ന് പോകുന്ന തോടിന്റെ നിർമ്മാണപ്രവർത്തനം നേരിൽക്കണ്ട് വിലയിരുത്താൻ ഇന്ന് മന്ത്രി കെ. രാജു സ്ഥലത്തെത്തും. മന്ത്രിയുടെ ശ്രമ ഫലമായാണ് ഇൻഡോർ സ്റ്റേഡിയം പണിയാൻ 5.25 കോടി രൂപ കിഫ് ബിയിൽ നിന്ന് അനുവദിച്ചത്. നഗരസഭാ ചെയർമാൻ അഡ്വ. കെ.എ. ലത്തീഫ്

തോട് ദിശമാറ്റി ഒഴുക്കാനുളള ശ്രമം
സി.പി.ഐ നേതാക്കൾ തടഞ്ഞു

പുനലൂർ: പുനലൂരിൽ നിർമ്മാണം ആരംഭിച്ച ഇൻഡോർ സ്റ്റേഡിയത്തിനുള്ളിലൂടെ അനധികൃതമായി പണിയുന്ന തോട് നിർമ്മാണം സി.പി.ഐയുടെ നേതൃത്വത്തിൽ നേതാക്കൾ തടഞ്ഞു. സ്റ്റേഡിയത്തിന് സമീപത്തെ തോട് ദിശമാറ്റി ഒഴുക്കാൻ ശ്രമിക്കുന്നതിനെപ്പറ്റി കഴിഞ്ഞ ദിവസം കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി. അജയപ്രസാദിന്റെ നേതൃത്വത്തിലുളള സംഘം നേരിട്ടെത്തിയാണ് അനധികൃത തോട് നിർമ്മാണം നിറുത്തി വയ്പ്പിച്ചത്. സ്റ്റേഡിയത്തിന് സമീപത്തെ ചതുപ്പ് ഭൂമിയും പഴയ തോടും മണ്ണിട്ട് നികത്തിയ ശേഷം സ്റ്റേഡിയത്തിനുള്ളിലൂടെ കൂറ്റൻ കോൺക്രീറ്റ് ഓട പണിത് വെള്ളം വെട്ടിപ്പുഴ തോട്ടിൽ ഒഴുക്കാനുള്ള കരാറുകാൻെറ ശ്രമമാണ് നേതാക്കൾ തടഞ്ഞത്. സി.പി.ഐ പുനലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജ്യോതികുമാർ, എ.ഐ.വൈ.എഫ് നേതാക്കളായ അനൂപ് പി. ഉമ്മൻ, ലാൽകൃഷ്ണ തുടങ്ങിയ നേതാക്കൾ അജയപ്രസാദിനൊപ്പം നിർമ്മാണം നിറഉത്തി വയ്പ്പിക്കാൻ എത്തിയിരുന്നു.

കേരള കൗമുദി വാർത്ത

ദേശീയ പാതയോരത്ത് നിന്ന് 600 മീറ്റർ ഉള്ളിലേക്ക് മാറിയാണ് നിർമ്മാണം നടക്കുന്നത്. ഇത് മൂലം നാട്ടുകാരും ജനപ്രതിനിധികളും സ്റ്റേഡിയത്തിനുള്ളിലൂടെയുള്ള അനധികൃത തോട് നിർമ്മാണം അറിഞ്ഞിരുന്നില്ല. കേരളകൗമുദിയിൽ വാർത്ത വന്നതോടെയാണ് തോട് ദിശ മാറ്റി സ്റ്റേഡിയത്തിനുളളിലൂടെ കടത്തി വിടുന്ന വിവരം പുറംലോകം അറിയുന്നത്.

 5 കോടി ചെലവിൽ ഇൻഡോർ സ്റ്റേഡിയം

പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിൽ അഞ്ച് കോടിയോളം രൂപ ചെലവഴിച്ച് ചെമ്മന്തൂർ ശ്രീനാരായണ കോളേജിനടുത്ത് രണ്ട് മാസം മുമ്പാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് സമീപത്തെ ഇളമ്പൽ, ആരംപുന്ന വഴി ചെമ്മന്തൂർ മുരുകൻ കോവിൽ റോഡിന് സമീപത്തുകൂടി കടന്ന് പോകുന്ന തോടാണ് കരാറുകാരൻ ദിശ മാറ്റി ഒഴുക്കാൻ ശ്രമിച്ചത്. തോട് ദിശമാറ്റിയാൽ ഭാവിയിൽ സ്റ്റേഡിയത്തിന് ബലക്ഷയമുണ്ടാകും. സമീപത്തെ നീർത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും നേരത്തേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.