ഓച്ചിറ: ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണത്തിന്റെ ഭാഗമായി നടന്ന പി.എൻ പണിക്കർ അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം വി.പി. ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. സാഹിത്യ ക്വിസ് വിജയികളായ മിഥുൻ മുരളി, ദിവിൻദാസ്, ദേവകിരൺ എന്നിവർക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം സുരേഷ് വെട്ടുകാട്ട് സമ്മാനങ്ങൾ വിതരണം ചെയ്തു. കൊവിഡ് പ്രതിരോധത്തിനായി മാസ്കുകൾ വിതരണം ചെയ്തു. എ. അനു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി സെക്രട്ടറി എൽ.കെ. ദാസൻ, എൽ. പവിത്രൻ, രഞ്ചു അശോക് തുടങ്ങിയവർ സംസാരിച്ചു.