 
ശാസതാംകോട്ട: പടിഞ്ഞാറേ കല്ലട കണത്താർകുന്നം മുട്ടച്ചെരുവ് യേശുദാസൻ പുഞ്ചയിൽ നിന്ന് 25 ലിറ്റർ ചാരായവും 350 ലിറ്റർ കോടയും പിടികൂടി. പുഞ്ചയുടെ നടുഭാഗത്ത് ചേറ്റ് പായലിനുള്ളിൽ കന്നാസുകളിൽ ഒളിപ്പിച്ചിരുന്ന ചാരായമാണ് ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എ. സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എക്സൈസ് സംഘം അറിയിച്ചു.